അബുദാബി: അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാവൂ എന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പൊതുജനങ്ങ...
അബുദാബി: അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാവൂ എന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടുജോലിക്കാരെ നല്‍കാമെന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ പരസ്യങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രാജ്യത്ത് 103 അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുണ്ട്.
മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനങ്ങളിലൂടെ നിയമാനുസൃതമായി മാത്രമേ തൊഴിലാളികളെ നിയമിക്കാവൂവെന്നാണ് നിര്‍ദേശം. അനധികൃത നിയമനം നടത്തിയാല്‍ ഒരുതരത്തിലുമുള്ള നിയമപരിരക്ഷയും ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
COMMENTS