വയറുനിറയെ ആഹാരം കഴിക്കുക, എന്നിട്ട് നല്ല സുഖമായി കിടന്നുറങ്ങുക, ആഹാ..അടിപൊളി എന്ന് പറയാന്‍ വരട്ടെ, നമ്മളില്‍ പലര്‍ക്കുമുള്ള ഈ ശീലം മാറ്റുന്ന...
വയറുനിറയെ ആഹാരം കഴിക്കുക, എന്നിട്ട് നല്ല സുഖമായി കിടന്നുറങ്ങുക, ആഹാ..അടിപൊളി എന്ന് പറയാന്‍ വരട്ടെ, നമ്മളില്‍ പലര്‍ക്കുമുള്ള ഈ ശീലം മാറ്റുന്നതാണ് നല്ലത്. കാരണം
ഭക്ഷണം കഴിച്ചതിന് ശേഷം കിടക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും, ഇത് വയറുവേദന, ദഹനക്കേട് എന്നിവ ഉണ്ടാക്കുന്നു, പ്രത്യേകിച്ച് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് പോലുള്ള വയറ്റിലെ അവസ്ഥകളുള്ള ആളുകള്‍ക്ക്. ആമാശയത്തിലെ ആസിഡ് പതിവായി അന്നനാളത്തിലേക്ക് (തൊണ്ടയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബ്) ബാക്ക് അപ്പ് ചെയ്യുകയും അന്നനാളത്തിന്റെ ആവരണത്തെ പ്രകോപിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഒരു ദഹന വൈകല്യമാണ് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം.
എന്നാപ്പിനെ ഭക്ഷണശേഷം കഠിനവ്യായാമങ്ങളില്‍ ഏര്‍പ്പെടാമെന്ന് വിചാരിക്കരുത്. ഇത് ദഹനത്തെ ബാധിക്കും. ഭക്ഷണശേഷം വ്യായാമം ചെയ്താല്‍ രക്തപ്രവാഹം ദഹനത്തിനു സഹായിക്കുന്ന അവയവങ്ങള്‍ക്കു പകരം പേശികളിലേക്ക് ആകുകയും ഇത് വയറിന് അസ്വസ്ഥത, വയറുവേദന, ദഹനക്കേട് ഇവയിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് അസ്വസ്ഥത, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ് ഇവയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂര്‍ നിവര്‍ന്നിരിക്കുന്നതാണ് നല്ലത്. നിവര്‍ന്നിരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് ഭക്ഷണത്തെ അന്നനാളത്തിലൂടെ ചലിപ്പിക്കാനും ഉദരത്തിലെ ആസിഡുകള്‍ അന്നനാളത്തിലേക്ക് തിരികെ ഒഴുകാതിരിക്കാനും നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാതിരിക്കാനും സഹായിക്കും.
ഭക്ഷണശേഷം ചാരിയിരിക്കുകയോ നിവര്‍ന്നിരിക്കുകയോ ചെയ്യുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കുറയ്ക്കും. ഭക്ഷണം കഴിച്ചയുടനെ കാപ്പിയും ചായയും കുടിക്കുന്നതും അത്ര നന്നല്ല. പകരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം ഇവ കുടിക്കാന്‍ ശ്രദ്ധിക്കുക. കാപ്പിയും ചായയും കുടിക്കാന്‍ വൈകുന്നത്ര ഭക്ഷണത്തിന്റെ ദഹനവും പോഷകങ്ങളുടെ ആഗിരണവും സാധ്യമാകും.
ഭക്ഷണം കഴിച്ച ഉടനെ കൂടുതല്‍ അളവില്‍ വെള്ളം കുടിക്കുന്നതും വയറിലെ ആസിഡുകളെ എല്ലാം നേര്‍പ്പിക്കുകയും ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണം വിഘടിപ്പിക്കാന്‍ സഹായിക്കുന്നവയാണ് ഉദരത്തിലെ ആസിഡുകള്‍. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുറച്ചു വീതം കുടിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ദോഷം ചെയ്യില്ല. ഭക്ഷണം കഴിച്ച് ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രം കൂടുതല്‍ അളവില്‍ വെള്ളം കുടിക്കുക.
Key words: Food, Sleep, Health
COMMENTS