കൊച്ചി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിട...
കൊച്ചി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിര്‍ദേശം. മാത്രമല്ല, കൃഷി സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാം.
അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏല്‍പ്പിക്കാമെന്നാണ് കോടതി നിര്‍ദേശം. പലരും വീടുകളില്‍ നിന്നും കുടിയിറക്കപ്പെടുന്നതും വീട് പൊളിച്ചു കളയാനുള്ള സാധ്യതയും മുന്നില്‍ കണ്ടിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോള്‍ കോടതി തടയിട്ടിരിക്കുന്നത്. കോടതി നിര്‍ദേശം നിരവധി പേര്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.
Key words: Munnar, Encroachment, High Court
COMMENTS