കൊച്ചി: ആലുവയില്‍ അന്യ സംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം കൈക്കലാക്കിയതുമായി ബന്ധപ്പെട്...
കൊച്ചി: ആലുവയില്‍ അന്യ സംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം കൈക്കലാക്കിയതുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഹസീന മുനീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീര്‍ ആയിരുന്നു പണം തട്ടിയത്. ഹസീനയ്‌ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു.
തുക ആരോപണവിധേയനായ മുനീര്‍ തിരികെ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി.
Key words: Mahila Congress, Suspension, Aluva, Money
COMMENTS