Diplomatic baggage gold smuggling case
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവരടക്കം 44 പ്രതികള്‍ക്ക് പിഴ ചുമത്തി കസ്റ്റംസ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ 50 ലക്ഷവും സ്വപ്‌ന സുരേഷ് 6 കോടി രൂപയും പിഴ അടയ്ക്കണമെന്നുമാണ് ഉത്തരവ്. കേസിലെ 44 പ്രതികള്‍ക്കും കൂടി 66.60 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇതില്‍ തിരുവനന്തപുരം യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി.എസ് സരിത്, സന്ദീപ് നായര്‍, കെ.ടി റമീസ് എന്നിവര്‍ക്കും 6 കോടി രൂപ വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.
Keywords: Gold smuggling case, M.Sivasankar, Swapna Suresh, Customs, Fine
COMMENTS