പുതുമയുള്ള അപ്‌ഡേറ്റുമായി കടന്നുവരുന്ന ആപ്പാണ് എപ്പോഴും വാട്ട്‌സ്ആപ്പ്. ഒരു വാട്ട്‌സ് ആപ്പ് അക്കൗണ്ടില്‍ ഒരു പ്രൊഫൈലായിരുന്നു നമ്മുടെ ഫോണില...
പുതുമയുള്ള അപ്‌ഡേറ്റുമായി കടന്നുവരുന്ന ആപ്പാണ് എപ്പോഴും വാട്ട്‌സ്ആപ്പ്. ഒരു വാട്ട്‌സ് ആപ്പ് അക്കൗണ്ടില്‍ ഒരു പ്രൊഫൈലായിരുന്നു നമ്മുടെ ഫോണില്‍ ഉണ്ടായിരുന്നത്. എന്നാലിതാ കാര്യങ്ങള്‍ മാറി മറിയുകയാണ് വാട്ട്‌സ് ആപ്പിന്റെ പുതിയ ഫീച്ചറിലൂടെ. എന്താണ് പ്രൈവസിക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ എന്നറിയാമോ?
ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലുകള്‍ എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ ഒരേ വാട്സ്ആപ്പ് അക്കൗണ്ടില്‍ രണ്ടു വ്യത്യസ്ത പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കും. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കില്‍ ഇതേ ഫീച്ചര്‍ മുമ്പ് അവതരിപ്പിച്ചിരുന്നു.
നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം മറച്ചുപിടിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റാറ്റസ് സീനും സമാനമായ നിലയില്‍ മറച്ചുപിടിക്കാം. എന്നാല്‍ ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ വരുന്നതോടെ രണ്ടാമമൊരു പ്രൊഫൈല്‍ ചിത്രം കൂടി സെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്‍കുന്നതോടെ കാര്യങ്ങള്‍ കുറച്ചുകൂടി ഈസി. തിരഞ്ഞെടുത്ത കോണ്‍ടാക്ടുകള്‍ക്ക് മാത്രമാകും ഈ പ്രൊഫൈല്‍ കാണാന്‍ കഴിയുക. നിങ്ങളുടെ പ്രധാന പ്രൊഫൈല്‍ പ്രൈമറിയായി തുടരുമ്പോള്‍ തന്നെ, ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലും ഉപയോഗിക്കാനാകും. കാത്തിരിക്കാം ഈ പുതിയ അപ്‌ഡേറ്റിനായി.
COMMENTS