Deshabhimani apologize fake news about Mariyakutty
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്കെതിരെ വന്ന വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മറിയക്കുട്ടിക്ക് ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയുണ്ടെന്നും മകള്‍ വിദേശത്തെന്നുമായിരുന്നു വാര്‍ത്ത വന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ മറിയക്കുട്ടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും നടന്നിരുന്നു.
ഇതേതുടര്‍ന്ന് തനിക്കുള്ള ഭൂമി കാട്ടിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി വില്ലേജ് ഓഫീസറെ സമീപിക്കുകയും അവര്‍ക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രവും നല്‍കി. ഇതോടെ ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മറിയക്കുട്ടിയുടെ നീക്കം.
Keywords: Deshabhimani, Apologize, News, Mariyakutty
COMMENTS