ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹി-എന്‍സിആറില്‍ അന്തരീക്ഷ മലിനീകരണം വീണ്ടും വര്‍ദ്ധിച്ചു. ഒരു ദിവസത്തെ മഴയില്‍ നിന്ന് ആളുകള്‍ക്ക് ആശ്വാസം ല...
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹി-എന്‍സിആറില്‍ അന്തരീക്ഷ മലിനീകരണം വീണ്ടും വര്‍ദ്ധിച്ചു. ഒരു ദിവസത്തെ മഴയില്‍ നിന്ന് ആളുകള്‍ക്ക് ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും മലിനീകരണതോത് ഉയരുകയായിരുന്നു.
ദീപാവലിക്ക് ശേഷം വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തിലേക്ക് എത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡല്‍ഹി-എന്‍സിആറിലെ വായുവിന്റെ ഗുണനിലവാരം ചൊവ്വാഴ്ച രാവിലെ 450 ആയി. ആനന്ദ് വിഹാറില്‍ 360, ആര്‍കെ പുരത്ത് 422, പഞ്ചാബി ബാഗില്‍ 415, ഐടിഒയില്‍ 432 എന്നിങ്ങനെയായിരുന്നു എക്യുഐ. മലിനീകരണത്തിനൊപ്പം ഡല്‍ഹി-എന്‍സിആറിലും അടുത്ത ദിവസങ്ങളില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Key words: Delhi, Air, Toxic
COMMENTS