തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 'മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 'മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദമാണ് 'മിദ്ഹിലി' ചുഴലിക്കാറ്റ്.
ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോടെയോ ചുഴലിക്കാറ്റ് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക - തമിഴ്‌നാട് തീരത്തിനു സമീപവും അറബികടലില്‍ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികള്‍ സ്ഥിതിചെയ്യുന്നുണ്ട്.
Key words: Cyclone, Midhili, Bay of Bengal, Thundershowers, Kerala

							    
							    
							    
							    
COMMENTS