കൊച്ചി: കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ക...
കൊച്ചി: കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്.
സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ ഇമെയിലിലൂടെ വിസിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ വി.സിക്കെതിരെ അഭിഭാഷകന്റെ പരാതിയില്‍ കേസെടുക്കില്ല എന്ന് പൊലീസ് അറിയിച്ചു. കേസെടുക്കാന്‍ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്.
വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കയ്യില്‍ നിന്ന് ശേഖരിച്ച് അന്വേഷണം നടത്താനാണ് നീക്കം.
Key words: Cusat VC, Case
COMMENTS