കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു. മരിച്ച എല്ലാവരേയും തിരിച്...
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു. മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റ (രണ്ടാം വര്‍ഷ ഇലക്ട്രോണിക് എന്‍ജിനീയറിങ്), കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് (രണ്ടാം വര്‍ഷ എന്‍ജിനീയറിങ്), പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ എന്നിവരാണ് മരിച്ചത്.
നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
'ധിഷ്ണ' എന്ന പേരില്‍ നടത്തിയ ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു ഇന്നലെ വൈകീട്ട് ക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്നിരുന്നത്. ഇതിനിടെയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. 72 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ നാല് വിദ്യാര്‍ഥിനികളുടെ നില ഗുരുതരമാണ്.
Key words: Kusat, Tragedy, Death
COMMENTS