കൊച്ചി: കുസാറ്റില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 42 പേര് ചികിത്സയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഇതില...
കൊച്ചി: കുസാറ്റില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 42 പേര് ചികിത്സയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഇതില്‍ 2 പേര് വെന്റിലേറ്ററിലും 5 പേര് ഐസിയുവിലും 35 പേര് വാര്‍ഡിലും ചികിത്സയിലാണ്.
ആരോഗ്യവകുപ്പ് ഡയറക്ടറാണ് സ്പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡിന് വേണ്ടി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയത്.
വിദ്യാര്‍ഥികള്‍ മരിച്ചത് ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാലുപേരെയും ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് എഡിജിപിക്ക് സമര്‍പ്പിച്ചത്. മതിയായ സുരക്ഷാ നടപടികള്‍ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ആളുകള്‍ എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അപ്രതീക്ഷിത ദുരന്തത്തില്‍ ജീവന് നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കുസാറ്റ് സര്‍വകലാശാല ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കാനായി ഇന്ന് കുസാറ്റ് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതര്‍ അറിയിച്ചു.
Key words: Cusat, Tragedy,
COMMENTS