Cricketer Kapil Dev completed his first Tamil film
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് തമിഴ് സിനിമയിലും ചുവടുറപ്പിക്കുന്നു. കപില്‍ദേവ് അഭിനയിക്കുന്ന തമിഴ് സിനിമ പൂര്‍ത്തിയായി. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന `ലാല്‍സലാം' എന്ന ചിത്രത്തിലാണ് കപില്‍ദേവ് അഭിനയിക്കുന്നത്.
വിഷ്ണു വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണവും ഡബ്ബിങ്ങും പൂര്‍ത്തിയായി. രജനീകാന്തും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സെന്തില്‍, ജീവിത, അനന്തിക സനില്‍കുമാര്‍, തമ്പി രാമയ്യ, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
സംഗീതം കൈകാര്യം ചെയ്യുന്നത് എ.ആര്‍ റഹ്മാനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രത്തിന്റേത്. നേരത്തെ ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ കപില്‍ ദേവ് അഭിനയിച്ചിട്ടുണ്ട്.
Keywords: Kapil Dev, Tamil film, Lalsalam
COMMENTS