former MLA R.Ramachandran passed away
കൊച്ചി: സിപിഐ നേതാവും മുന്‍ എം.എല്‍.എയുമായ ആര്.രാമചന്ദ്രന് (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെതുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്നു രാവിലെ 11 മണിയോടെ കൊല്ലത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കൊല്ലം സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. സംസ്കാരം നാളെ നടക്കും.
കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയാണ് ആര്. രാമചന്ദ്രന്. നിലവില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കരുനാഗപ്പള്ളിയില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെങ്കിലും കുറച്ചുനാളുകളായി അസുഖത്തെതുടര്‍ന്ന് പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Keywords: R.Ramachandran, CPI leader, Former Karunagapally
COMMENTS