Court orders K.B Ganesh Kumar must appear in solar conspiracy case
തിരുവനന്തപുരം: സോളാര്‍ പീഡന കേസ് ഗൂഢാലോചന പരാതിയില്‍ കെ.ബി ഗണേഷ് കുമാറും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് ആവര്‍ത്തിച്ച് കോടതി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും.ഇന്ന് കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും ഗണേഷ് കുമാര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
കോടതിയുടെ സമന്‍സിനെതിരെ നേരത്തെ ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യവുമായി ഗണേഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Court, Solar conspiracy case, K.B Ganesh Kumar
COMMENTS