തിരുവനന്തപുരം: നവ കേരള സദസിനെതിരെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ നാടുവാഴി സദസ്സാണ് ആരംഭിക്കുന്നതെന്നും പണ്ടുകാലത്തെ നാ...
തിരുവനന്തപുരം: നവ കേരള സദസിനെതിരെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ നാടുവാഴി സദസ്സാണ് ആരംഭിക്കുന്നതെന്നും പണ്ടുകാലത്തെ നാടുവാഴികള്‍ എഴുന്നള്ളുന്നത് പോലെ മുഖ്യമന്ത്രി ആഡംബര ബസില്‍ നാടുചുറ്റാന്‍ ഇറങ്ങുകയാണെന്നും പെന്‍ഷന്റെ കാര്യത്തിലും കര്‍ഷകന്റെ കാര്യത്തിലും പ്രതിസന്ധികള്‍ നില്‍ക്കുമ്പോഴുള്ള യാത്ര കേരളത്തിലെ പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുരളീധരന്‍ ആരോപിച്ചു.
യാത്ര കഴിഞ്ഞു വരുമ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കുമെന്നും മുരളീരന്‍ പറഞ്ഞു. ജനങ്ങളെ കാണിക്കാന്‍ കഴിയാത്ത എന്ത് സൗകര്യമാണ് ബസില്‍ ഉള്ളതെന്ന് അറിയില്ല. സാധാരണക്കാരനെ കാണാന്‍ മുഖ്യമന്ത്രി സംഘടിപ്പിക്കേണ്ട യാത്രയാണോ ഇത്.
ചരിത്രത്തില്‍ ഈ നാടുവാഴിയെ ജനങ്ങള്‍ എങ്ങനെ രേഖപ്പെടുത്തുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. മരുമകന്‍ മന്ത്രി കുറച്ചുകാലം മുന്‍പ് ഇതുപോലെ ഒരു പി.ആര്‍ പരിപാടി നടത്തിയിരുന്നു. അതേപോലെയാണോ ഇതെന്നുള്ള സംശയമുണ്ട് എന്നും വി. മുരളീധരന്‍ പറഞ്ഞു.
Key words: V. Muraleedharan,Navakerala Sadas
COMMENTS