CMDRF fund: Lokayukta verdict
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് ആശ്വാസമായി ലോകായുക്ത ഫുള്‍ബെഞ്ച് വിധി. ഹര്‍ജി മൂന്ന് ജഡ്ജിമാരും തള്ളി.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്താ ജസ്റ്റീസുമാരായ ഹരുണ്‍ അല്‍ റഷീദ്, ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബഞ്ചിന്റേതാണ് വിധി.
പൊതുഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു വിധിച്ച ലോകായുക്ത വിധി പറയുന്നതില്‍ നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും തള്ളി.
അതേസമയം വിധി പ്രതീക്ഷിച്ചതാണെന്ന് ഹര്‍ജിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും അവിടെയും വിപരീത അനുഭവമാണെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS