പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്ത 'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വ...
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്ത 'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.
വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോദ്, മീനാക്ഷി, സുധീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
ഇരുപത്തിമൂന്ന് പ്രധാന കഥാപാത്രങ്ങളും നാനൂറിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അപ്പാനി ശരത്, ജെഫ് സാബു, സുധീര്‍ സുകുമാരന്‍, ഇര്‍ഫാന്‍, ഹരീഷ് പേങ്ങന്‍, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ളാക്കാട്ടൂര്‍ എം ജി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനില്‍രാജാണ്.
Key words: Class by a Soldier, Movie
COMMENTS