Cinematographer Venu received threats
തൃശൂര്‍: ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന് ഭീഷണി. ഫോണിലൂടെയാണ് വേണുവിനെ ചിലര്‍ ഭീഷണിപ്പെടുത്തിയത്. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോഴുള്ളത്.
സിനിമയുടെ ജോലി കഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോഴാണ് അക്രമ ഭീഷണി വന്നത്. ഉടന്‍ തൃശൂര്‍ വിട്ടുപോകണമെന്നും അല്ലെങ്കില്‍ വിവരമറിയുമെന്നുമായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് വേണു ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി.
അതേസമയം ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് ഓഫ് മലയാളം സിനിമ (കുമാക്) ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നു.
സിനിമയിലെ തൊഴില്‍പരവും കലാപരവുമായ എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാന്‍ ഭീഷണിയും ഗുണ്ടായിസവും അനുവദിക്കാനാവില്ലെന്നും ഇതിനെ മുളയിലേ തന്നെ നുള്ളണമെന്നുമാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധിച്ചത്.
Keywords: Cinematographer Venu, Threats, Police, Complaint
COMMENTS