കോട്ടയം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍ എ. യൂത്ത് ക...
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍ എ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ടാര്ഗറ്റ്ചെയ്തിരിക്കുകയാണെന്നും ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റിനും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തിന് കോടതി ജാമ്യം നല്‍കിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് രാഹുല്‍ മാങ്കൂട്ടം പറഞ്ഞിരിക്കുന്നത്. രാഹുലിനെ അവിശ്വസിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Key words: Rahul Mankoottathil, Chandy Oommen
COMMENTS