Case against Suresh Gopi
കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ കഴമ്പില്ലെന്ന് പൊലീസ് വിലയിരുത്തല്‍. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.
കേസില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് ചോദ്യംചെയ്തിരുന്നു. അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ അവരെ സ്പര്‍ശിച്ചതെന്നും പരസ്യമായി ക്ഷമ ചോദിച്ചിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മൊഴി.
തുടര്‍ന്ന് പൊലീസ് ഇനിയും വിളിപ്പിച്ചാല്‍ വരണമെന്ന് നോട്ടീസ് നല്‍കി അദ്ദേഹത്തെ മടക്കി അയച്ചു. എന്നാല്‍ പിന്നീട് സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ഇനിയും വിളിപ്പിക്കേണ്ടതില്ലെന്നും തീരുമാനമാവുകയായിരുന്നു.
Keywords: Suresh Gopi, Case, Police
COMMENTS