അഹമ്മദാബാദ് : നന്നായി തുടങ്ങിയ മത്സരത്തില്‍ നിന്ന് ഇന്ത്യ ഇഴഞ്ഞു നീങ്ങേണ്ട ഗതികേടുണ്ടാക്കിയത് ക്യാപ്ടന്‍ രോഹിത് ശര്‍മ. കളിക്കുന്നത് ലോക കപ്പ...
അഹമ്മദാബാദ് : നന്നായി തുടങ്ങിയ മത്സരത്തില്‍ നിന്ന് ഇന്ത്യ ഇഴഞ്ഞു നീങ്ങേണ്ട ഗതികേടുണ്ടാക്കിയത് ക്യാപ്ടന്‍ രോഹിത് ശര്‍മ. കളിക്കുന്നത് ലോക കപ്പ് ഫൈനലാണെന്ന ചിന്തയില്ലാതെ രോഹിത് അമിതാവേശം കാട്ടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി ഇന്ത്യ അല്പമൊന്ന് അമ്പരന്നു നില്‍ക്കെയാണ് വിരാട് കോലി എത്തി പതുക്കെ കളി ഇന്ത്യയുടെ വരുതിയിലേക്കു വന്നത്. കളി തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് രോഹിതിനു തന്നെയായിരുന്നു.
ഗ്‌ളെന്‍ മാക്‌സ് വെലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച ശേഷം ചാടിയിറങ്ങി സിക്‌സിനു ശ്രമിച്ചു പിഴയ്ക്കുകയായിരുന്നു. അനാവശ്യമായ ആ ശ്രമത്തില്‍ ട്രാവിസ് ഹെഡിനു ക്യാച്ച് നല്കി രോഹിത് മടങ്ങി. 31 പന്തില്‍ 47 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.
തൊട്ടു പിന്നാലെ വന്ന ശ്രേയസ് അയ്യരും വന്നതുപോലെ മടങ്ങി. പിന്നീട് എത്തിയ രാഹുലിനും കോലിക്കും വളരെ ശ്രദ്ധിച്ചു കളിക്കേണ്ട ഉത്തരവാദിത്വം വന്നു. അതോടെ, സ്‌കോറിംഗ് വേഗം താഴുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ പിഴവില്ലാത്ത ഫീല്‍ഡിംഗും ഇന്ത്യയുടെ റണ്ണൊഴുക്കു തടഞ്ഞു.
Summary: It was captain Rohit Sharma who made India crawl out of the match that started well. Without thinking that he was playing the World Cup final, Rohit showed over-excitement and threw away the wicket.
COMMENTS