തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും, നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും, നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള സ്‌പെഷ്യല്‍ ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഢംബര ബസിന്റെ പണി ബെംഗളൂരിവില്‍ പുരോഗമിക്കുകയാണ്. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സ്.
അതേസമയം, മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുകയം കഴിഞ്ഞ ദിവസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് ചെലവായത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74,99,932 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.
Key words: Navakerala Bus, Kerala
COMMENTS