ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കരട് റിപ്പോര്‍ട്ട് ലോക്സഭയു...
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കരട് റിപ്പോര്‍ട്ട് ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി നാളെ അംഗീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിജെപിയുടെ എം.പി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതി രണ്ടാഴ്ച മുമ്പാണ് അന്വേഷണം ആരംഭിച്ചത്.
മൊയ്ത്രയ്ക്കെതിരെ കര്‍ശനമായ നടപടിക്ക് പാനല്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യത. ഈ ലോക്സഭാ ടേമിന്റെ ശേഷിക്കുന്ന കാലത്തേക്ക് അയോഗ്യയാക്കാനാണ് സാധ്യത.
2005 ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ 11 എംപിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. ഇത് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു
Key words: Bribery, MP Mahua Moitra, Action
COMMENTS