Bollywood actors Randeep Hooda & Lin Laishram get married
ഇംഫാല്‍: ബോളിവുഡ് താരങ്ങളായ രണ്‍ദീപ് ഹൂഡയും ലിന്‍ ലെയ്ഷറാമും വിവാഹിതരായി. മണിപ്പൂര്‍ സ്വദേശിനിയാണ് നടിയും മോഡലുമായ വധു ലിന്‍ ലെയ്ഷറാം. ഇംഫാലില്‍ വച്ച് വളരെ ലളിതമായി മെയ്തി ആചാരപ്രകാരമാണ് വിവാഹം നടന്നത്.
പരമ്പരാഗത വേഷത്തിലാണ് വധൂരന്മാര്‍ വിവാഹത്തിനെത്തിയത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
ഹൈവേ, സുല്‍ത്താന്‍, ലാല്‍ രംഗ് തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് രണ്‍ദീപ് ഹൂഡേ. ഓം ശാന്തി ഓശാന, മേരി കോം, ജാനേ ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലിനും ശ്രദ്ധിക്കപ്പെട്ടു.
Keywords: Randeep Hooda, Lin Laishram, Imphal, Marriage
COMMENTS