കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. കണ്ടല സഹകരണ ബാങ്കുമ...
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍.
കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാവിലെ പത്തരയോടെയാണ് ഭാസുംരാഗനും മകനും ഇഡിക്ക് മുന്നില്‍ ഹാജരായത്. ബാങ്ക് സ്റ്റേറ്റ്മെന്റുകളും സാമ്പത്തിക രേഖകളും ഇന്ന് ഹാജരാക്കണമെന്നും ഇ ഡി ആവശ്യപ്പെട്ടിരുന്നു.
പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും. മൂന്നാം തവണയുള്ള ഇഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്.
Key words: Kandala bank, Fraud Case, Arrest, Bhasurangan
COMMENTS