ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ശനിയാഴ്ച ആ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.
ശനിയാഴ്ച ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തില്‍ കളി കാണാനെത്തിയ മോദിയെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. മത്സരം കാണാന്‍ മോദി എത്തിയതാണ് ഇന്ത്യ ലോകകപ്പില്‍ തോല്‍ക്കാന്‍ കാരണമെന്നും മോദി ദുശ്ശകുനമാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
Key words: Rahul Gandhi, Modi, Election Commission
COMMENTS