B tech course for employees
തിരുവനന്തപുരം: ജോലിക്കാര്‍ക്കായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് (എ.ഐ.സി.ടി.ഇ) അനുവദിച്ച ബി.ടെക് കോഴ്‌സുകള്‍ തുടങ്ങാതെ കേരള സര്‍ക്കാര്‍. കേരള സാങ്കേതിക സര്‍വകലാശാലയുടെ (കെ.ടി.യു) അനുമതി ലഭിക്കാത്തതിനാലാണ് തുടങ്ങാനാവാത്തതെന്നാണ് വിശദീകരണം.
മുന്‍പുണ്ടായിരുന്ന സായാഹ്ന കോഴ്‌സുകള്‍ നാലു വര്‍ഷമായിരുന്നു. ഈ വര്‍ഷം മുതലാണ് ലാറ്ററല്‍ എന്‍ട്രിയുടെ അതേ സിലബസില്‍ മൂന്നു വര്‍ഷത്തെ കോഴ്‌സ് അനുവദിച്ചത്. അവധി ദിവസങ്ങളിലോ സായാഹ്നങ്ങളിലോ ഓണ്‍ലൈനായോ കോഴ്‌സ് നടത്താനാണ് നിര്‍ദ്ദേശം.
സംസ്ഥാനത്ത് ഏഴ് കോളേജുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. അതേസമയം നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റേണ്ടതുള്ളതുകൊണ്ടാണ് താമസമെന്നും വിഷയം സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നുമാണ് കെ.ടി.യു അറിയിക്കുന്നത്.
Keywords: Employees, B tech course, KTU, Granted
COMMENTS