തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ തിരുവനന്തപുരം മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് ...
തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ തിരുവനന്തപുരം മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് അറസ്റ്റിലായി.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് രാത്രി പതിനൊന്നരയ്ക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ യുവതി കയറുകയായിരുന്നു.
മുട്ടത്തറയിലെ വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോറിക്ഷ വിളിച്ചത്.
ആളൊഴിഞ്ഞ ഇടത്ത് എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തി ജിജാസ് 35 കാരിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ജിജാസ്. യുവതി പിന്നീട് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
COMMENTS