കൊച്ചി: എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്നു രാവിലെയാണ് റോബിന്‍ ബസ് ഉടമ ഗീരീഷിനെ പാലായില്‍...
കൊച്ചി: എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്നു രാവിലെയാണ് റോബിന്‍ ബസ് ഉടമ ഗീരീഷിനെ പാലായില്‍ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്.
വണ്ടിച്ചെക്കു നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടി. പാലാ പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ ഗിരീഷിന് ജാമ്യം ലഭിക്കുകയായിരുന്നു.
Key words: Arrest, Robin Bus, Bai
COMMENTS