ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ നാഴികക്കല്ലായ എഴുപത്തിയഞ്ചാം പ്രോജക്റ്റായ 'അന്നപൂരണി'യിലൂടെ ആരാധകരെ വീണ്ടും തന്നോടടുപ്പിക്കുന...
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ നാഴികക്കല്ലായ എഴുപത്തിയഞ്ചാം പ്രോജക്റ്റായ 'അന്നപൂരണി'യിലൂടെ ആരാധകരെ വീണ്ടും തന്നോടടുപ്പിക്കുന്നു. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ്. 'അന്നപൂരണി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ നയന്‍സ് ഫാന്‍സ് ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്ന് മനസിലാകുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫ് ആകാനുള്ള തന്റെ സ്വപ്‌നത്തെ പിന്തുടരുന്ന ഒരു ബ്രാഹ്മണ പെണ്‍കുട്ടിയായി നയന്‍താര ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നു. അതിനിടയില്‍ വരുന്ന പ്രണയവും ഷെഫ് ആകാനുള്ള തന്റെ അതിയായ ആഗ്രഹവുമാണ് സിനിമ പറയുന്നത്.
Key words : Annapurani, Trailer, Nayanthara
COMMENTS