തൃശൂര്‍: ഗുണ്ടാ നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടില്‍ അനീഷിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം. വിയ്യൂ...
തൃശൂര്‍: ഗുണ്ടാ നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടില്‍ അനീഷിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് കൊലപാതക ശ്രമം നടന്നത്. കൊച്ചിയിലെ തന്നെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ അമ്പായത്തോട് അഷ്റഫ് ഹുസൈന്‍ ആണ് ആക്രമിച്ചത്.
ബ്ലേഡ് ഉപയോഗിച്ച് ദേഹത്തും തലയിലും മുറിവേല്‍പ്പിച്ചു. തടയാനെത്തിയ ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കും മര്‍ദനമേറ്റു. അനീഷിനെ തൃശൂര്‍ മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.
Key words: Maradu Aneesh, Attack, Jail
COMMENTS