Amputated: CPI state secretary Kanam Rajendran applied long leave
കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിയിലേക്ക്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാനം രാജേന്ദ്രന്‍ അവധി അപേക്ഷ നല്‍കി. മൂന്നു മാസം ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
തുടര്‍ച്ചയായി മൂന്നാം തവണയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ കാനം രാജേന്ദ്രന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലാണ്.
കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാല്‍പാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയില്‍ തുടരുകയാണ്. കൃത്രിമ കാല്‍ ഘടിപ്പിക്കുന്നത് അടക്കം അദ്ദേഹത്തിന്റെ ചികിത്സകള്‍ക്ക് മൂന്നു മാസമെങ്കിലും വേണ്ടിവരും.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനം ആവശ്യപ്പെട്ടിരിക്കുന്നത്. കാനത്തിന്റെ അവധി അപേക്ഷ 30 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ വിശദമായി ചര്‍ച്ചചെയ്യും.
Keywords: Amputated, Kanam Rajendran, Long leave
COMMENTS