Aluva girl rape murder case verdict
കൊച്ചി: ആലുവ കേസിലെ പ്രതിക്ക് വധശിക്ഷ. എറണാകുളം പോക്‌സോ കോടതിയാണ് ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചത്. അസ്ഫാക് ആലത്തിന് (28) വധശിക്ഷയും അഞ്ച് ജീവപര്യന്തവുമാണ് കോടതി വിധിച്ചത്.
കേരളത്തെ നടുക്കിയ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 13 വകുപ്പുകളിലാണ് അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ശിശു ദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ഇത്തരത്തിലൊരു ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയും ഈ വിധിക്കുണ്ട്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു കേരളം ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നതും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
Keywords: Aluva girl, Murder, Rape, Pocso case
COMMENTS