മുംബൈ: ജിയോയോട് മുട്ടാന്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍. ഇതില്‍, ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ തികച്ചും സൗജന്യമാണ്. ഈ...
മുംബൈ: ജിയോയോട് മുട്ടാന്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍. ഇതില്‍, ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ തികച്ചും സൗജന്യമാണ്. ഈ വര്‍ഷം ആദ്യം ജിയോയും സമാനമായ പ്ലാന്‍ അവതരിപ്പിച്ചിരുന്നു.
നിലവില്‍ ജിയോയും എയര്‍ടെല്ലും മാത്രമാണ് ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് ടെലികോം ഓപ്പറേറ്റര്‍മാരും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പല കാര്യങ്ങളിലും രണ്ട് കമ്പനികളുടെയും പ്ലാനുകള്‍ സമാനമാണ്.
എയര്‍ടെല്ലിന്റെ നെറ്റ്ഫ്‌ലിക്‌സ് പ്ലാന്‍ 1,499 രൂപയ്ക്ക് ലഭ്യമാണ്, ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം 3ജിബി, 4ജി ഡാറ്റയും ദിവസവും ലഭിക്കും. ഇതില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത ഏരിയകളില്‍ ഉപയോഗിക്കാവുന്ന 5ജി ഡാറ്റയും ലഭിക്കും. എയര്‍ടെല്‍ പ്രീപെയ്ഡ് പാക്കേജില്‍ ഒരു സമയം ഒരു ഉപകരണത്തില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന നെറ്റ്ഫ്‌ലിക്‌സിന്റെ അടിസ്ഥാന പ്ലാനും ഉള്‍പ്പെടുന്നു.
നിങ്ങള്‍ ഈ പ്ലാന്‍ വാങ്ങുകയാണെങ്കില്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് അല്ലെങ്കില്‍ ടിവി എന്നിവയുള്‍പ്പെടെ ഏത് ഉപകരണത്തിലും ഇത് ഉപയോഗിക്കാം. നെറ്റ്ഫ്‌ലിക്‌സ് പ്ലാന്‍ പ്രകാരം, 720p ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. നിങ്ങള്‍ ഈ പ്ലാന്‍ വാങ്ങുകയാണെങ്കില്‍, എയര്‍ടെല്‍ ഹലോ ട്യൂണുകളിലേക്കും നിങ്ങള്‍ക്ക് സൗജന്യ ആക്‌സസ് ലഭിക്കും.
അതേസമയം, നിലവില്‍ ഇത്തരം രണ്ട് പ്ലാനുകളാണ് ജിയോയ്ക്കുള്ളത്. പ്രതിദിനം 2 ജിബി 5 ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 1,099 രൂപയുടെ പ്ലാനും, 1,499 രൂപയുടെ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനും. ഈ പ്ലാനുകളില്‍, അണ്‍ലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. ഈ പ്ലാനുകളില്‍ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനും നല്‍കിയിട്ടുണ്ട്. ജിയോയുടെ പ്ലാനുകള്‍ക്ക് 84 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്.
Key words: Netflix, Airtel
COMMENTS