ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, പ്രൈമറി ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു.
മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, പ്രൈമറി സ്കൂളുകള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
ഡല്‍ഹി ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ അനിവാര്യമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ കാറുകള്‍ ഓടുന്നതിനും ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ, ഡല്‍ഹിയിലെ മൊത്തത്തിലുള്ള എക്യുഐ 'വളരെ മോശം' വിഭാഗത്തില്‍ 346 ആയി രേഖപ്പെടുത്തി.
ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനിരിക്കെ, വായു മലിനീകരണം രാജ്യ തലസ്ഥാനത്തെ ഗുരുതരമായി ബാധിക്കും.
COMMENTS