Actress Mamtha Mohandas against social media page
കൊച്ചി: വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. മംമ്തയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പേജിന്റെ കമന്റ് ബോക്‌സിലൂടെയാണ് രൂക്ഷ വിമര്‍ശനം.
ഗീതു നായര്‍ എന്ന പേജില്‍ `ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരന്ത ജീവിതം ഇങ്ങനെ' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത.
ഇത് സത്യമാണെന്നു കരുതി നിരവധി ആളുകള്‍ കമന്റ് ചെയ്യുകയും ഷെയര്‍ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടി രംഗത്തെത്തിയത്.
വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പേജിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും പറയാമെന്നാണോ വിചാരിക്കേണ്ടതെന്നും ഇത്തരം പേജുകള്‍ പിന്തുടരരുതെന്നുമായിരുന്നു മംമ്തയുടെ കമന്റ്. ഇതിന് നിരവധി ആളുകള്‍ പിന്തുണയുമായി വന്നതോടെ പേജ് പിന്‍വലിക്കുകയും ചെയ്തു.
Keywords: Mamtha Mohandas, Social media page, Comment box
COMMENTS