Actor Vijayakanth in hospital
ചെന്നൈ: നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ വളരെ നാളുകളായി വിശ്രമത്തിലായിരുന്ന നടനെ കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനാരോഗ്യം കാരണം കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.
അതേസമയം വിജയകാന്തിനെ പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് ഡി.എം.ഡി.കെ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
Keywords: Vijayakanth, Hospital, DMDK


COMMENTS