Actor Mansoor Ali Khan apologises for his controversial remark
ചെന്നൈ: നടി തൃഷയെക്കുറിച്ചു പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. സംഭവം വന്‍ വിവാദമായതോടെയാണ് മാപ്പുപറഞ്ഞ് നടന്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്. ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയ പരാമര്‍ശമാണ് വന്‍ വിവാദമായത്.
അതേസമയം താന്‍ മാപ്പുപറയില്ലെന്നും അതിനായുള്ള ഒന്നും പറഞ്ഞിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ തമിഴ് സിനിമാ ലോകം ഒന്നടങ്കം നടനെതിരെ രംഗത്തെത്തിയതോടെ മാപ്പു പറയുകയായിരുന്നു.
Keywords: Mansoor Ali Khan, Thrisha, Controversial remark
COMMENTS