Abigail Sara Reji found in Kollam
കൊല്ലം: കേരളത്തിന്റെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും വിരാമം. ഓയൂരില്‍ നിന്നും കഴിഞ്ഞ ദിവസം നാലംഗസംഘം തട്ടിക്കൊട്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടിരുന്നു.
കൊല്ലം ആശ്രാമം മൈതാനത്തിനു സമീപത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ഈ തട്ടിക്കൊണ്ടുപോകല്‍ വന്‍ വിവാദമായതിനെ തുടര്‍ന്ന് സംഘം കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാനാണ് സാധ്യത.
കുട്ടിയെ പൊലീസ് എ.ആര്‍ ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ അവളുടെ മാതാപിതാക്കള്‍ക്ക് കൈമാറും.
Keywords: Abigail Sara Reji, Found, Kollam
COMMENTS