തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവെന്ന് ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവെന്ന് ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. 20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒക്ടോബറിനെക്കാള്‍ അധികമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഇതേ തുടര്‍ന്ന് ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് പൊതുനിര്‍ദേശം ഇറക്കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക് കൃത്യമായ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.
കിടത്തി ചികിത്സ വേണ്ട ആളുകളുടെ എണ്ണത്തിലും നേരിയ വര്‍ധനയുള്ളതായും സൂചനയുണ്ട്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. പ്രതിദിനം 1,800 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം അന്നുണ്ടായി. അതിനുശേഷം കോവിഡ് ഭീതി ഒഴിഞ്ഞിരുന്നു. ഒരുപരിധിവരെ കോവിഡ് ബുദ്ധിമുട്ടുകള്‍ ജനം മറക്കാന്‍ തുടങ്ങുമ്പോഴാണ് പുതിയ കണക്കുകള്‍ ഭീഷണി ഉയര്‍ത്തുന്നത്.
Key words: Kerala, Covid
COMMENTS