ദുബായ്: ആഡംബര നഗരമായ ദുബായ്, അതിമനോഹരമായ നഗരദൃശ്യം, സമൃദ്ധമായ റിസോര്‍ട്ടുകള്‍, സമകാലികവും പരമ്പരാഗതവുമായ ഘടകങ്ങളുടെ സമന്വയം എന്നിവയാല്‍ ഒരു ...
ദുബായ്: ആഡംബര നഗരമായ ദുബായ്, അതിമനോഹരമായ നഗരദൃശ്യം, സമൃദ്ധമായ റിസോര്‍ട്ടുകള്‍, സമകാലികവും പരമ്പരാഗതവുമായ ഘടകങ്ങളുടെ സമന്വയം എന്നിവയാല്‍ ഒരു ജനപ്രിയ വിവാഹ കേന്ദ്രമാണ്. എന്നാല്‍ ഇതെല്ലാം മറികടന്ന് വിവാഹം ദുബായിയുടെ ആകാശത്തായാലോ? അങ്ങനെ ഒരു വിവാഹം നടക്കാന്‍ പോകുകയാണ് ഈ വെള്ളിയാഴ്ച.
യുഎഇ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലി തന്റെ മകള്‍ വിധി പോപ്ലിയുടെ വിവാഹം ഒരു സ്വകാര്യ വിമാനത്തില്‍ ആകാശത്ത് നടത്താനാണ് ഒരുങ്ങുന്നത്.
ബോളിവുഡ്, ഹോളിവുഡ് സെലിബ്രിറ്റികള്‍, പ്രമുഖര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി 300 അതിഥികളുടെ സാന്നിധ്യത്തിലാണ് വിവാഹം.
സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്ററായ ജെറ്റെക്‌സ് ബോയിംഗ് 747 വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രയ്ക്കായി ഒമാനിലേക്ക് പറക്കും.
'എന്റെ മകളുടെ വിവാഹം ഞാനും എന്റെ കുടുംബവും ആഴമായി വിലമതിക്കുന്ന സന്തോഷകരമായ ഒരു സന്ദര്‍ഭമാണ്. ഈ അവിശ്വസനീയമായ അനുഭവം ഞങ്ങളുടെ പ്രിയപ്പെട്ടവരുമായും ലോകവുമായും പങ്കിടുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അതിരുകളില്ലാത്ത ഭംഗിക്കുടമയായ ദുബായ്, ഇത്തരമൊരു സവിശേഷമായ ആഘോഷത്തിന് അനുയോജ്യമായ ഇടമാണ്. ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങളോടൊപ്പം ചേരാന്‍ ഞങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നു, ''പോപ്ലി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ദിലീപ് പോപ്ലി പറഞ്ഞു, കഴിഞ്ഞ 30 വര്‍ഷമായി പോപ്ലി കുടുംബം ദുബായിലാണ് താമസം.
എന്നാല്‍ പോപ്ലി കുടുംബത്തിന് ഇത് ആകാശത്ത് നടക്കുന്ന ആദ്യ വിവാഹമല്ല. 1994-ല്‍ പോപ്ലി ജ്വല്ലേഴ്സിന്റെ ഉടമ ലക്ഷ്മണ്‍ പോപ്ലി തന്റെ മകന്‍ ദിലീപിന്റെ വിവാഹം സുനിതയുമായി ഒക്ടോബര്‍ 18-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ആഘോഷിച്ചപ്പോള്‍ അത് അന്ന് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
വാച്ചുകള്‍, ആക്സസറീസ്, കമ്മ്യൂണിക്കേഷന്‍ ഐറ്റംസ്, എഴുത്ത് ഉപകരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആഡംബര ബ്രാന്‍ഡുകളുടെ റീട്ടെയില്‍, വിതരണം, വിപണനം എന്നിവയിലാണ് പോപ്ലി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Key words: Wedding, Popley, Sky, Flight
COMMENTS