കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 15 മണിക്കൂര്‍ പിന്നിട്ടു. രാത്രി മുഴുവന്‍ സംസ്ഥാനക്കാതെ തിരച്ചില്‍ നട...
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 15 മണിക്കൂര്‍ പിന്നിട്ടു. രാത്രി മുഴുവന്‍ സംസ്ഥാനക്കാതെ തിരച്ചില്‍ നടത്തി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്തുവിട്ടു.
ഓയൂര്‍ സ്വദേശിയായ ബാലിക ട്യൂഷന്‍ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് ഇന്നലെ വൈകിട്ട് 4.45 യോടെ കാറിലെത്തിയ സംഘം ഇരുവരേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ സഹോദരന്‍ ഓടി രക്ഷപെടുകയും ബഹളം കേണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുമായി സംഘം അതിവേഗം കടന്നുകളയുകയുമായിരുന്നു.
വെള്ള നിറത്തിലുള്ള മാരുതി സിഫ്റ്റ് കാറിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്. 4 അംഗ സംഘമാണ് സംഭവത്തിന് പിന്നില്‍.
ഇതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് 2 തവണ കുട്ടിയുടെ വീട്ടിലേക്ക് ഫോണും വിളിച്ചു. ആദ്യം 5 ലക്ഷവും, പിന്നീട് 10 ലക്ഷവും രൂപയാണ് ആവശ്യപ്പെട്ടത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ആദ്യം വിളിച്ച നമ്പര്‍ പാരിപ്പള്ളിയിലെ കടയുടമയുടേത് ആണന്ന് കണ്ടെത്തി. കടയുടമയുടെ ഫോണ്‍ വാങ്ങി വിളിച്ചത് സ്ത്രീയും പുരുഷനും ചേര്‍ന്ന് ആണെന്ന് കടയുടമ പറഞ്ഞു.
ഇവര്‍ പിന്നീട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഓട്ടോറിക്ഷയില്‍ കയറിപ്പോയി. കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് സംശയിക്കുന്ന കാറിന്റെ നമ്പരും വ്യാജം എന്ന് പോലീസ് രാത്രിയോടെ കണ്ടെത്തി.
കാറില്‍ ഉപയോഗിച്ചിരിക്കുന്ന നമ്പര്‍ ബൈക്കിന്റേത് ആണ് എന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലായെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണം ഊര്‍ജിതമായി തുടരുകയാണന്നു ദക്ഷിണ മേഖല ഐജി പറഞ്ഞു.
Key words: Missing, Girl, Kollam
COMMENTS