ഇസ്രയേല്‍: പലസ്തീനുള്ള ഇസ്രയേലിന്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റുമെന്നും ഹമാസിന് നല്കാന് പോകുന്ന തിരിച്ചടി അതിഭീകരം ആയിരിക്കുമെന്നും ഇസ്രയ...
ഇസ്രയേല്‍: പലസ്തീനുള്ള ഇസ്രയേലിന്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റുമെന്നും ഹമാസിന് നല്കാന് പോകുന്ന തിരിച്ചടി അതിഭീകരം ആയിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍- പലസ്തീന് യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരന്മാരെ മോചിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ഹെയിം. ഇന്ത്യയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയും ഇസ്രായേലി കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ഹെയിം അറിയിച്ചു.
കൂടാതെ, ലെബനോനില്‍ നിന്ന് പ്രകോപനം ഉണ്ടായതിന് തുടര്‍ന്ന് ലെബനോനില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍. അതിനിടെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്ന് ഹമാസിന്റെ വെല്ലുവിളി. വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി വിദേശികളടക്കം 130 ലേറെ പേരാണ് ഹമാസിന്റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
Keywords: Israel, Conflict, Hamas
COMMENTS