V.D Satheesan is against health department and CM
കൊച്ചി: മരുന്നുകളുടെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മരുന്നുകളുടെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗുരുതരമായ അലംഭാവമുണ്ടായെന്നും ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തുവെന്നും 1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടിട്ടില്ലെന്നും ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള പര്‍ച്ചേസുകള്‍ക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുമതി നല്‍കുകയായിരുന്നെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ തീപിടുത്തത്തിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ജനങ്ങളുടെ ജീവന്‍വച്ചാണ് സര്‍ക്കാര്‍ തട്ടിപ്പ് നടത്തുന്നതെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Health department, CM, CAG report
COMMENTS