V.D Satheesan about KILA illegal appointment
തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി വി.ശിവന്‍കുട്ടി കില ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ മന്ത്രിയായിരിക്കുമ്പോഴും നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും പിരിച്ചുവിടണമെന്നു പറഞ്ഞ അദ്ദേഹം യുവജനങ്ങളെയും പൊതുസമൂഹത്തേയും വെല്ലുവിളിക്കുന്ന സമീപനമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വളഞ്ഞ വഴിയിലൂടെ കിലേയില്‍ ഇഷ്ടക്കാരെയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെയും തിരുകി കയറ്റിയ വി.ശിവന്‍കുട്ടി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അല്പമെങ്കിലും രാഷ്ട്രീയമര്യാദയും മാന്യതയുമുണ്ടെങ്കില്‍ മന്ത്രി സ്വയം രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകണമെന്നും ഇതിന് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, V.Sivankutty, KILA, Illegal appointment
COMMENTS