തിരുവനന്തപുരം: കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവ...
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന പുതിയ വിവാദത്തിലേക്ക്. ദേവഗൗഡയുടേത് ഗുരുതരമായ വെളിപ്പെടുത്തലാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീറും ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.
ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കള്‍ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകള്‍ക്ക് സംശയമുണ്ടാകുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
Key words: V.D Satheesan, Kerala, H.D Deva Gauda,Pinarayi
COMMENTS