കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജ് എസ്. കുമാറിന് ജാമ്യ...
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജ് എസ്. കുമാറിന് ജാമ്യം ലഭിച്ചു. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ സൂരജിന് പുറത്തിറങ്ങാന്‍ കഴിയില്ല.
സ്ത്രീധന പീഡനക്കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്നതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നായിരുന്നു വ്യക്തമാക്കിയത്.
സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് സ്ത്രീധന പീഡനക്കേസിലെ മറ്റ് പ്രതികള്‍.
Key words: Uthra Murder Case, Sooraj, Bail


COMMENTS