തിരുവനന്തപുരം: നാളെ മുതല്‍ ഏഴുവരെ കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളീയത്തിന്റെ മുഖ്യവേദികളുള്...
തിരുവനന്തപുരം: നാളെ മുതല്‍ ഏഴുവരെ കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളീയത്തിന്റെ മുഖ്യവേദികളുള്ള വെള്ളയമ്പലം മുതല്‍ ജി.പി.ഒ. വരെ കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളില്‍ സൗജ്യനയാത്ര ഒരുക്കും. ഇതിനായി 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ സ്ജ്ജമാക്കിയിട്ടുണ്ട്.
നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള എന്നിവരുള്‍പ്പെടെ വലിയ നിരയാണ് പങ്കെടുക്കുക.
Key words: Keraleeyam, Traffic Control, Trivandrum
COMMENTS