കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. ഇതിനെത്തുടര്‍ന്നാണ് നടന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്.
തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നും ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ പറയുന്നു. മാത്രമല്ല, ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പ്രൊസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2017 ഫെബ്രുവരി 17 ന് രാത്രിയില്‍ കൊച്ചി നഗരത്തില്‍ ഓടുന്ന കാറിനുള്ളില്‍ വെച്ചാണ് നടിയെ ഒരു സംഘം ആളുകള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ദ്വിലീപും പള്‍സര്‍ സുനിയും അടക്കം പ്രതി സ്ഥാനത്തുള്ളത്. 2017ലെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി എട്ട് മാസം കൂടി അനുവദിച്ചു. സംഭവം നടന്ന് ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും കേസിന്റെ വിചാരണയടക്കം നീണ്ടു പോകുകയാണ്. ഒടുവിലായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2024 മാര്‍ച്ച് 31-നകം വിചാരണ പൂര്‍ത്തിയാക്കണം.
Keywords: Dilieep, Bail, Actress Assault Case, High Court
COMMENTS